Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eleven-year-old Boy

Kottayam

കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യൽ കീ​ഴ​ട​ക്കി പതിനൊന്നുകാ​ര​ൻ

വൈ​ക്കം: കൈ​​കാ​​ലു​​ക​​ൾ ബ​​ന്ധി​​ച്ച് വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന് കു​​റു​​കെ 12 കി​ലോ​മീ​റ്റ​ർ ദൂ​​രം നീ​​ന്തി കീ​​ഴ​​ട​​ക്കി പ​തി​നൊ​ന്നു​കാ​​ര​​ൻ. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യും പെ​​രു​​മ്പാ​​വൂ​​ർ യൂ​​ണി​​യ​​ൻ ബാ​​ങ്ക് ചീ​​ഫ് മാ​​നേ​​ജ​​രു​​മാ​​യ ഐ.​ ​അ​​ര​​വി​​ന്ദ​​ൻ-പി. ​​ദി​​വ്യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നും ആ​​ലു​​വ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ എ. ​​ചെ​​മ്പി​​യാ​​നാ​​ണ് വേ​​ൾ​​ഡ് റി​ക്കാ​​ർ​​ഡി​​നാ​​യി ഈ ​​സാ​​ഹ​​സി​​ക കൃ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ചേ​​ർ​​ത്ത​​ല ക​​ര്യാ​​ത്ത് ക​​ട​​വി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ 7.08ന് ​​ആ​​രം​​ഭി​​ച്ച നീ​​ന്ത​​ൽ വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ 9.59ന് ​​എ​​ത്തി​​ച്ചേ​​ർ​​ന്നു. വി​​ജ​​യ​ശ്രീ​​ലാ​​ളി​​ത​​നാ​​യി തി​​രി​ച്ചെ​​ത്തി​​യ ചെ​​മ്പി​​യാ​​നെ വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ​​സ​​ലാം ​റാ​​വു​​ത്ത​​ർ, വെ​​റ്റ​​റ​​ൻ നീ​​ന്ത​​ൽ​ താ​​രം പ്ര​​ഫ.​ കെ.​​സി.​ സെ​​ബാ​​സ്റ്റ്യ​​ൻ, റി​​ട്ട​. ബി​​എ​​സ്എ​​ഫ് സൈ​​നി​ക​​നും നീ​​ന്ത​​ൽ​​ താ​​ര​​വു​​മാ​​യ കെ.​​എ​​ൻ.​ ബൈ​​ജു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.

കോ​​ത​​മം​​ഗ​​ലം ഡോ​​ൾ​​ഫി​​ൻ അ​​ക്വാ​​ട്ടി​​ക് ക്ല​​ബ് നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​ക​​ൻ ബി​​ജു ത​​ങ്ക​​പ്പ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ ഏ​​ഴു മാ​​സ​​ത്തോ​​ളം ക​​ഠി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യാ​​ണ് ചെ​​മ്പി​​യാ​​ൻ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ നീ​​ന്താ​​ൻ പ്രാ​​പ്ത​​നാ​​യ​​ത്. മ​​ക​​നെ നീ​​ന്ത​​ൽ പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ലി​​പ്പി​​ച്ച​​തെ​​ന്നും ചെ​​മ്പി​​യാ​​ന്‍റെ താ​​ത്പ​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​സി​​ക ഉ​​ദ്യ​​മ​​ത്തി​​ന് മു​​തി​​ർ​​ന്ന​​തെ​​ന്നും മാ​​താ​​പി​​താ​​ക്ക​​ളാ​​യ അ​​ര​​വി​​ന്ദ​​നും ദി​​വ്യ​​യും പ​​റ​​ഞ്ഞു.

ന​​ടു​​ക്കാ​​യ​​ലി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ശ​​ക്ത​​മാ​​യ ഓ​​ളം നീ​​ന്ത​​ൽ ത​​ട​​സ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്താ​​ൽ നീ​​ന്തി​ക്ക​​യ​​റാ​​ൻ ക​​ഴി​​ഞ്ഞെ​​ന്നും ഒ​​ന്നാം ക്ലാ​​സു​​കാ​​രി​​യാ​​യ അ​​നു​​ജ​​ത്തി മാ​​തി​​നി​​യെ കാ​​യ​​ലി​​ൽ നീ​​ന്തി​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്നും ചെ​​മ്പി​​യാ​​ൻ പ​​റ​​ഞ്ഞു.


വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ​​ന​​ട​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​

Latest News

Corehub Up